Image

സൈനീക അട്ടിമറി വാര്‍ത്തയ്‌ക്ക്‌ പിന്നില്‍ ഒരു കേന്ദ്രമന്ത്രിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 April, 2012
സൈനീക അട്ടിമറി വാര്‍ത്തയ്‌ക്ക്‌ പിന്നില്‍ ഒരു കേന്ദ്രമന്ത്രിയെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഡല്‍ഹിയിലെ സൈനിക അട്ടിമറി വാര്‍ത്തയ്‌ക്ക്‌ പിന്നില്‍ ഒരു കേന്ദ്രമന്ത്രിയെന്ന്‌ ദ സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സര്‍ക്കാരും സൈനിക മേധാവിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കി സേനാമേധാവിയുടെ രാജിക്ക്‌ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടിമറിനീക്കം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നതോടെ രാഷ്ട്രീയനേതൃത്വം ഒരുമിക്കുമെന്നും സൈനികമേധാവിയുടെ രാജി ആവശ്യപ്പെടുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ സൈനികരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യരുതെന്ന പ്രതിരോധമന്ത്രിയുടെയും, വാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെയും പ്രസ്‌താവനയോടെ നീക്കം പാളുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ പട്ടാള അട്ടിമറി ശ്രമത്തിന്റെ സ്വഭാവമുള്ള സൈനിക നീക്കം ദല്‍ഹിയില്‍ നടന്നുവെന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ വെളിപെടുത്തല്‍ തീര്‍ത്തും അസംബന്ധമാണെന്ന്‌ കരസേനാ മേധാവി വി.കെ സിങ്‌. എന്നാല്‍ തങ്ങളുടെ വെളിപെടുത്തല്‍ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണെന്ന്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എഡിറ്റര്‍ഇന്‍ ചീഫ്‌ ശേഖര്‍ ഗുപ്‌ത സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സത്യം ഒരിക്കലും മൂടിവെക്കാനാവില്ലെന്നും സത്യം ബോധ്യമായാല്‍ അത്‌ പൊതുജന ശ്രദ്ധയില്‍ കൊണ്ട്‌ വരേണ്ടതുണ്ടെന്നും ഗുപ്‌ത അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക