Image

ദിലീപും കാവ്യയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Published on 05 April, 2012
ദിലീപും കാവ്യയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഗുരുവായൂര്‍ ‍: സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ഉഷപ്പൂജ നടതുറന്ന സമയത്തായിരുന്നു ദര്‍ശനം.

ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു സ്വീകരിച്ചു.
ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം വെണ്ണകൊണ്ട് തുലാഭാരം നടത്തി. 72 കിലോ വെണ്ണയുടെ വിലയായി 10080 രൂപ ദേവസ്വത്തിലടച്ചു. കാവ്യാ മാധവന്‍ സോപാനത്തില്‍ കഥളിക്കുല സമര്‍പ്പിച്ചു. രാമുകാര്യാട്ട് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കാവ്യ ഗുരുവായൂരിലെത്തിയത്. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് കാവ്യ മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക