Image

അഞ്ചാം മന്ത്രി: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി

Published on 05 April, 2012
അഞ്ചാം മന്ത്രി: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പാര്‍ട്ടിക്ക് അഞ്ചാമതൊരു മന്ത്രിയെക്കൂടി അനുവദിക്കണമെന്ന മുസ്‌ലീം ലീഗിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.

രാവിലെ 10.45 ഓടുകൂടിയായിരുന്നു കൂടിക്കാഴ്ച. ഏകദേശം അരമണിക്കൂറോളം ഇരുവരും സോണിയയുമായി ചര്‍ച്ച നടത്തി. പുറത്തിറങ്ങിയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയുമായും ഇരുവരും പിന്നീട് ചര്‍ച്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക