സെന്റ് അല്‍ഫോന്‍സ് കത്തീഡ്രലില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഒക്ടോ: 19 മുതല്‍
OCEANIA
17-Oct-2018
OCEANIA
17-Oct-2018

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ നടക്കും. എപ്പിംഗ് സെന്റ് മോണിക്ക കോളേജില്‍ ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെയും ഒക്ടോബര്‍ 20 ശനിയാഴ്ച 2 മുതല്‍ 9 വരെയും ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഒരു മുസ്ലീം ഇമാമായി 18 വയസ് വരെ ജീവിക്കുകയും തുടര്‍ന്നു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു കൊണ്ട് വചനപ്രഘോഷണരംഗത്തേക്ക് കടന്നു വരികയും ചെയ്ത ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്.
കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് മെല്‍ബണിലെ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നതായി കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745 2299
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments