ഗര്‍ഷോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
OCEANIA
15-Oct-2018
OCEANIA
15-Oct-2018

ടോക്കിയോ: പതിമൂന്നാമത് ഗര്‍ഷോം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ പാര്‍ലമെന്റ് അംഗം നഖമുര റികാക്കോ എംപി സമ്മാനിച്ചു.
പി.കെ. അബ്ദുള്ള കോയ (അബുദാബി ), ജോ മാത്യൂസ് (അമേരിക്ക), പ്രഫ. ഡോ. ശക്തികുമാര്‍ (ജപ്പാന്‍), അബ്ദുല്‍ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യന്‍ (കുവൈത്ത്), സുനീഷ് പാറയ്ക്കല്‍ (ജപ്പാന്‍), സ്റ്റീഫന്‍ അനത്താസ് (സിംഗപുര്‍), അനില്‍ രാജ് മങ്ങാട്ട് (ജപ്പാന്‍), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യന്‍ (മലേഷ്യ), പോള്‍ പുത്തന്‍പുരയ്ക്കല്‍ (ഫിലിപ്പീന്‍സ്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയായ നോര്‍വേയിലെ നോര്‍വീജിയന്‍ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ബിന്ദു സാറ വര്‍ഗീസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ശനിയാഴ്ച രാവിലെ 11 നു ടോക്കിയോ ബേ ടോക്കിയോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ സിദ്ധാര്‍ഥ് സിംഗ്, ഓസ്‌ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുന്‍ എംഎല്‍എ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കല്‍ കമ്പനി സ്ഥാപകന്‍ ടെറ്റ് സുയുകി, അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ജോസഫ് സ്‌കറിയ ജൂണിയര്‍ (ഫിലിപ്പീന്‍സ്), ജോളി തടത്തില്‍ ജര്‍മനി, ജപ്പാനിലെ മലയാളി സംഘടനയായ നിഹോണ്‍ കൈരളി സ്ഥാപകാംഗം സുരേഷ് ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്‌ജോ ജോസഫ്, ശ്രീകുമാര്‍ ബി.എ., ജോളി ജോസഫ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കേരളത്തിന് പുറത്തു സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ് ഉയര്‍ത്തിയ മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗര്‍ഷോം 2002 മുതലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
റിപ്പോര്‍ട്ട്: ജിന്‍സ് പോള്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments