Image

സൈനികരുടെ ആത്മാര്‍ഥത ചോദ്യംചെയ്യരുത്: ആന്റണി

Published on 04 April, 2012
സൈനികരുടെ ആത്മാര്‍ഥത ചോദ്യംചെയ്യരുത്: ആന്റണി
വിശാഖപട്ടണം: ജനുവരിയില്‍ സൈനിക അട്ടിമറി നീക്കം നടന്നെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. കരസേനയുടെ പതിവു പരിശീലനപരിപാടി ആണ് നടന്നത്. അതില്‍ അസ്വാഭാവികതയില്ല. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ വിവാദം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിനായി രക്തസാക്ഷികളാവുന്ന സൈനികരുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യരുത്. സായുധസേനുടെ മഹത്വം കാത്തുസൂക്ഷിക്കണം. മൂന്നുസൈന്യങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക