Image

ശെല്‍വരാജ് യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചേക്കും

Published on 04 April, 2012
ശെല്‍വരാജ് യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചേക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആര്‍.ശെല്‍വരാജ് യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചേക്കും. തിരഞ്ഞടുപ്പ് തന്ത്രങ്ങളും ചിഹ്‌നം ഉള്‍പ്പെടെയുളള കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ജനകീയ വികസന സമിതി വൈകിട്ട് നെയ്യാറ്റിന്‍കരയില്‍ യോഗം ചേരും. ഇതിന് മുന്നോടിയായി ശെല്‍വരാജ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെയും തിരുവനന്തപുരം എം.പി ശശി തരൂരിനെയും കണ്ടു. 

പി.പി തങ്കച്ചനുമായി എംഎല്‍ എ ഹോസ്റ്റലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശെല്‍വരാജ് യുഡിഎഫിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് പി .പി തങ്കച്ചന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക