Image

ഐപിഎല്‍ അഞ്ചാം സീസണിലെ ആദ്യമല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് ജയം

Published on 04 April, 2012
ഐപിഎല്‍ അഞ്ചാം സീസണിലെ ആദ്യമല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് ജയം
ചെന്നൈ:  ഐപിഎല്‍ അഞ്ചാം സീസണിലെ ആദ്യമല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.5 ഓവറില്‍ മറികടന്നു. ലെവിയുടെ അര്‍ധസെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് അടിത്തറ പാകിയത്. ലെവി 35 പന്തില്‍ 50 റണ്‍സെടുത്തു. ലെവിയാണ് മാന്‍ ഓഫ് ദ് മാച്ച്.

16 റണ്‍സെടുത്ത സച്ചിന്‍ പരുക്കുമൂലം ക്രീസ് വിട്ടു. രോഹിത് ശര്‍മയെ ബോളിങ്ങര്‍ പുറത്താക്കി. 18 റണ്‍സെടുത്ത റായഡുവും 25 റണ്‍സെടുത്ത ഫ്രാങ്ക്‌ളിനും മുംബൈയെ വിജയത്തിലേക്കു നയിച്ചു. ചെന്നൈയ്ക്കു വേണ്ടി ബ്രാവോയും ബോളിങ്ങറും ഒരോ വിക്കറ്റു വീതം വീഴ്ത്തി. 

നേരത്ത, ടോസ്‌നേടിയ മുംബൈ നായകന്‍ ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെന്നൈ 19.5 ഓവറില്‍ 112 റണ്‍സിന് ഓള്‍ഔട്ടായി. 

മുംബൈയുടെ തകര്‍പ്പന്‍ ബോളിങ്, ഫീല്‍ഡിങ് മികവിനു മുന്നില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റെയ്‌നയെകൂടാതെ മുരളി വിജയ്(10), ബ്രാവോ(19), ബദരീനാഥ്(10) എന്നിവര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ക്യാപ്റ്റന്‍ ധോണി(4) രവീന്ദ്ര ജഡേജ(3) റണ്‍സിനും പുറത്തായി. 

മുംബൈക്കുവേണ്ടി മലിംഗ, പ്രഗ്യാന്‍ ഓജ, പൊള്ളാഡ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. 

ഐപിഎല്‍ അഞ്ചാം സീസണിലെ ആദ്യമല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക