Image

ഹരിദത്ത്: ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാന്‍ അനുമതി

Published on 04 April, 2012
ഹരിദത്ത്: ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാന്‍ അനുമതി
കൊച്ചി: സി.ബി.ഐ. അഡീഷണല്‍ എസ്.പി ഹരിദത്തിന്റെ ആത്മഹത്യ അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘത്തിന് ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജി ബി.വിജയനെ ചോദ്യംചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണിത്.

സമ്പത്ത് കസ്റ്റഡി മരണം അന്വേഷിച്ച പി.ജി. ഹരിദത്തിനെ മാര്‍ച്ച് 15 ന് വൈപ്പിന്‍ നായരമ്പലത്തുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മുന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ഇപ്പോള്‍ ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ ബി. വിജയനെ കുറിച്ച് പ്രതികൂല പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബി. വിജയനില്‍ നിന്ന് തെളിവെടുക്കാന്‍  ്രൈകംബ്രാഞ്ച് തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക