ഹെയര്‍ഫീല്‍ഡ്: വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ ചാപ്ലൈന്‍സിയുടെ കീഴിലുള്ള കുര്‍ബാന സെന്ററായ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ചു പരിശുദ്ധ ദൈവമാതാവിന്റെ ജപമാലതിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയര്‍ഫീല്‍ഡു തിരുനാള്‍ ഒക്ടോബര്‍ 13 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും.
ഫാ.ജിജി പുതു വീട്ടില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്കുന്നു. ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല സഹകാര്‍മിനായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ലദീഞ്, പ്രദിക്ഷണം, നേര്‍ച്ച വെഞ്ചിരിപ്പ് തുടര്‍ന്നുനേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും, ട്രസ്റ്റിമാരായ ജോമോന്‍ കൈതമറ്റം, അജിത് ആന്റണിയും പള്ളിക്കമ്മിറ്റിയും അറിയിക്കുന്നു.
റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ