Image

കെ.സി. റോസക്കുട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു

Published on 04 April, 2012
കെ.സി. റോസക്കുട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു
തിരുവനന്തപുരം: കെ.സി. റോസക്കുട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു. നേരത്തെ മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി, കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ കെ.സി. റോസക്കുട്ടി വഹിച്ചിട്ടുണ്‌ട്‌. 1991 മുതല്‍ അഞ്ച്‌ വര്‍ഷം എംഎല്‍എ ആയിരുന്നു. 95-96 വര്‍ഷത്തില്‍ നിയമസഭാ സമിതി ചെയര്‍പേഴ്‌സണായിരുന്നു.

നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മിനിമം വേതനം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പുമായി ചേര്‍ന്ന്‌ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്‌ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നടപടി ചുമതലയേറ്റശേഷം റോസക്കു വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക