Image

അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Published on 04 April, 2012
അഞ്ചാംമന്ത്രി: രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടിക്ക് അഞ്ചാമതൊരു മന്ത്രി കൂടി വേണമെന്ന മുസ്‌ലീം ലീഗിന്റെ ആവശ്യം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരസ്പര വിശ്വാസവും പരസ്പര ധാരണയും ബഹുമാനവുമാണ് യുഡിഎഫിന്റെ ശക്തി. ആ നിലയ്ക്ക് തന്നെ കാര്യങ്ങള്‍ പരിഗണിക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരമുണ്ടാക്കും. ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചാം മന്ത്രിയെക്കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്ക് പോകുന്ന താന്‍ നാളെത്തന്നെ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു.

അനൂപിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പിറവത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉറപ്പ് പാലിക്കും.
നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ചര്‍ച്ച നടത്തേണ്ട ആവശ്യമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക