Image

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത തോട്ടങ്ങള്‍ മറിച്ചുവിറ്റതായി രേഖകള്‍

Published on 04 April, 2012
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത തോട്ടങ്ങള്‍ മറിച്ചുവിറ്റതായി രേഖകള്‍
കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത തോട്ടങ്ങള്‍ മറിച്ചുവിറ്റതായി രേഖകള്‍. ഹാര്‍മണി പ്ലാന്റേഷന്‍ എന്ന കമ്പനിക്കാണ് പതിമൂന്നോളം തോട്ടങ്ങള്‍ മറിച്ചുവിറ്റതായി രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സമര്‍പ്പിച്ച രേഖകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ഇടപാട് നിലവില്‍ വന്നതായി രേഖകളില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ക്കാരും അന്വേഷണം ആരംഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ക്ക് കത്തെഴുതി. റവന്യൂ വകുപ്പും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തയാറെടുക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക