Image

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണം: എ.ബി.ബര്‍ദന്‍

Published on 04 April, 2012
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണം: എ.ബി.ബര്‍ദന്‍
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് എ.ബി.ബര്‍ദന്‍. സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധിസമ്മേളനത്തില്‍ പ്രത്യേക പ്രതിനിധിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിപിഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ എ.ബി.ബര്‍ദന്‍.

പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇരുപാര്‍ട്ടികള്‍ക്കും ഒരുമിച്ചൊരു വേദിയില്‍ ചര്‍ച്ചനടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു. അഭി്പ്രയവ്യത്യാസങ്ങളുണെ്ടങ്കിലും സിപിഎമ്മും സിപിഐയും യോജിക്കാവുന്ന തലങ്ങളിലൊക്കെ യോജിച്ച് മുന്നേറണം. ഇടത് നേതാക്കള്‍ തമ്മിലുളള ആശയപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും സ്ഥിരം സംവിധാനം വേണം.

ഇടതു ജനാധിപത്യ ഐക്യത്തിന് ഇരുപാര്‍ട്ടികളും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക