Image

കണ്ണൂര്‍ വിമാനത്താവളം: ടെക്‌നിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട്‌ 15-നകം കൈമാറും

Published on 03 April, 2012
കണ്ണൂര്‍ വിമാനത്താവളം: ടെക്‌നിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട്‌ 15-നകം കൈമാറും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണ പ്രവൃത്തിയുടെ മുന്നോടിയായി നടക്കുന്ന ടെക്‌നിക്കല്‍ സര്‍വേ പൂര്‍ത്തിയാതായും റിപ്പോര്‍ട്ട്‌ ഈമാസം 15 നുള്ളില്‍ കൈമാറുമെന്നും സിയാല്‍ അധികതര്‍ വെളിപ്പെടുത്തി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ കമ്പനിയായ സിയാലിനായിരുന്നു ടെക്‌നിക്കല്‍ സര്‍വേയുടെ ചുമതല. കഴിഞ്ഞ ഡിസംബര്‍ മാസമാണു സിയാലിനെ ചുമതലപ്പെടുത്തിയത്‌.

മണ്ണ്‌ പരിശോധന, ഭൂമിയുടെ കിടപ്പ്‌, വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകള്‍ തുടങ്ങിയവ പരിശോധിച്ചുള്ള സര്‍വേ മുഴുവനായും പൂര്‍ത്തിയായി. സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ഓഫീസ്‌ പ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സിയാല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എ. ഷബീറിന്റെ നേതൃത്വത്തിലാണു നാലുമാസം നീണ്‌ടുനിന്ന ടെക്‌നിക്കല്‍ സര്‍വേ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക