പൈതൃക വേദിയില്‍ പ്രാര്‍ഥനാ വര്‍ഷവുമായി ആത്മീയ നേതാക്കള്‍; നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 5 ,6,7 തീയതികളില്‍
OCEANIA
29-Sep-2018
OCEANIA
29-Sep-2018

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5 ,6,7 തീയതികളില്‍ നടക്കുന്ന നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വന്‍ഷന്‍ 'പൈതൃകം 2018' ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
ചിങ്ങവനം ആര്‍ച്ച്ബിഷപ് മോര്‍ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപത മെത്രാനും ക്‌നാനായ സമുദായംഗവുമായ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ബ്രിസ്‌ബേന്‍ ആര്‍ച്ച്ബിഷപ് ഡോ. മാര്‍ക്ക് കോള്‍റിഡ്ജ്, സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയ ആത്മീയ നേതാക്കള്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ ഫാ. ടോമി പാട്ടുമാക്കില്‍, ഫാ. ജോസഫ് കാരുപ്ലാക്കില്‍, ഫാ. തോമസ് അരീച്ചറ, ഫാ. ബിജോ കുടിലില്‍, ഫാ. തോമസ് മന്നാകുളത്ത് തുടങ്ങിയ വൈദികരും പങ്കെടുക്കും.
തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്‌നാനായ സമൂഹം വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയര്‍ത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ 'പൈതൃകം 2018' കണ്‍വന്‍ഷനില്‍ ക്‌നാനായ സമൂഹത്തെ സ്‌നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments