Image

എന്‍ആര്‍എച്ച്എം അഴിമതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published on 03 April, 2012
എന്‍ആര്‍എച്ച്എം അഴിമതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗാസിയാബാദിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിസൈന്‍ സര്‍വീസസ് മുന്‍ ജനറല്‍ മാനേജര്‍ പി.കെ. ജെയ്ന്‍, പ്രോജക്ട് മാനേജര്‍ ബി.എന്‍. ശ്രീവാസ്തവ, റസിഡന്റ് എന്‍ജിനീയര്‍ കാഠാര്‍ സിംഗ്, പ്രോജക്ട് എന്‍ജിനീയര്‍ ബി.എന്‍. റാം, അക്കൗണ്ടന്റ് ജെ.കെ. സിംഗ്, സ്വകാര്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരായ നരേഷ് ഗ്രോവര്‍, ആര്‍.കെ. സിംഗ് എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

134 ജില്ലാ ആശുപത്രികളുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 5.46 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അന്വേഷണത്തിനൊടുവില്‍ 7.94 കോടി രൂപയുടെ വരെ ക്രമക്കേട് നടന്നതായി സിബിഐ കണ്‌ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക