Image

മ്യാന്‍മറിനെതിരായ ഉപരോധം നീക്കണമെന്ന് ആസിയാന്‍ നേതാക്കള്‍

Published on 03 April, 2012
മ്യാന്‍മറിനെതിരായ ഉപരോധം നീക്കണമെന്ന് ആസിയാന്‍ നേതാക്കള്‍
നോം പെന്‍: മ്യാന്‍മറിനെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) നേതാക്കള്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ നേതാവ് ഓങ് സാങ് സൂ കിയുടെ പാര്‍ട്ടി വിജയിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. കംബോഡിയന്‍ തലസ്ഥാനമായ നോം പെന്നില്‍ നടക്കുന്ന ബ്ലോക്ക് ഉച്ചകോടിയുടെ ഭാഗമായി കംബോഡിയന്‍ വിദേശകാര്യ സെക്രട്ടറി കാവോ കിം ഹോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

ഉപരോധങ്ങള്‍ നീക്കുന്നത് മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുമെന്നും സാമ്പത്തികമായി വികസിക്കാന്‍ മ്യാന്‍മറിനെ സഹായിക്കുമെന്നും ആസിയാന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി കാവോ കിം ഹോണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക