Image

ഐപിഎല്‍ അഞ്ചാം സീസണിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം

Published on 03 April, 2012
ഐപിഎല്‍ അഞ്ചാം സീസണിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം
ചെന്നൈ: ഐപിഎല്‍ അഞ്ചാം സീസണിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം. വൈഎംസിഎ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ബിഗ്-ബി അമിതാഭ് ബച്ചനുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു. 

അമേരിക്കന്‍ പോപ് ഗായിക കാറ്റി പെറിയും പ്രിയങ്ക ചോപ്ര, കരീന കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും തമിഴകത്തിന്റെ സ്വന്തം പ്രഭുദേവയുടെ നൃത്തച്ചുവടുകളും ചെന്നൈയില്‍ ഒരുക്കിയത് താരരാവായിരുന്നു. പ്രസൂണ്‍ ജോഷിയുടെ കവിത ചൊല്ലിക്കൊണ്ടാണ് അമിതാഭ് ബച്ചന്‍ ഐപിഎല്‍ അഞ്ചാം സീസണിന് തുടക്കമിട്ടത്. പ്രഭുദേവയ്ക്ക് പിന്നാലെ പ്രശസ്ത ഹിന്ദി ഗാനങ്ങള്‍ക്ക് ലൈവായി നൃത്തച്ചുവടുകള്‍ പകര്‍ന്ന് കരീനയും പ്രിയങ്കയും വേദി വാണു. കാറ്റി പെരി ആദ്യമായിട്ടാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്. 

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒന്‍പത് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ എംസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പ്രതിജ്ഞയും ചൊല്ലി. അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരം നാളെയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുക. മെയ് 27 നാണ് ഫൈനല്‍ നടക്കുക. രാജ്യത്തെ 12 വേദികളിലായി 76 മത്സരങ്ങളാണ് നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക