Image

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ജൂലൈ 28-ന്‌

ടോമിച്ചന്‍ കൊഴുവനാല്‍ Published on 02 April, 2012
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ജൂലൈ 28-ന്‌
വൂസ്‌റ്റര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ജൂലൈ 28 ന്‌ വൂസ്‌റ്റര്‍ സെന്റ്‌ ജോര്‍ജ്‌ കാത്തലിക്‌ ചര്‍ച്ചില്‍ ആഘോഷിക്കും. തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ചങ്ങനാശേരി ബിഷപ്‌ മാര്‍ ജോസഫ്‌ പെരുംതോട്ടം യുകെയില്‍ എത്തും.

നാനൂറു വര്‍ഷം പഴക്കമുള്ള വൂസ്‌റ്റര്‍ സെന്റ്‌ ജോര്‍ജ്‌ കാത്തലിക്‌ പള്ളിയുടെ വികാരി ഫാ. ബ്രയന്‍ മാര്‍ക്ക്‌, സിറോ മലബാര്‍ വെസ്‌റ്റ്‌ മിഡ്‌ ലാന്‍ഡ്‌ കോ ഓര്‍ഡിനേറ്റര്‍ ഫാ. സോജി ഒലിക്കല്‍, അസിസ്‌റ്റന്റ്‌ വികാരിയും, സിറോ മലബാര്‍ സഭയുടെ ചുമതല വഹിക്കുന്ന ഫാ.ജോസഫ്‌ നരിക്കുഴിയുമാണ്‌ അജപാലന രംഗത്ത്‌ വൂസ്‌റ്റര്‍ മലയാളികളുടെ ആത്മീയ വളര്‍ച്ചക്ക്‌ പിന്തുണയേകുന്നത്‌. ചങ്ങനാശേരി ബിഷപ്‌ മാര്‍ ജോസഫ്‌ പെരുംതോട്ടത്തോടൊപ്പം 12 വൈദികര്‍ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ സഹകാര്‍മികരാവും.

ഫാ. ബ്രയന്‍ മാര്‍ക്ക്‌ (വികാരി സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌), ഫാ. സോജി ഒലിക്കല്‍ (സിറോ മലബാര്‍ വെസ്‌റ്റ്‌ മിഡ്‌ ലാന്‍ഡ്‌ കോ ഓര്‍ഡിനേറ്റര്‍), ഫാ. ജോസഫ്‌ നരിക്കുഴി (അസിസ്‌റ്റന്റ്‌ വികാരി ), ഫാ. ജോസഫ്‌ കറുകയില്‍,ഫാ. ജോയ്‌ ചേറാടിയില്‍, ഫാ. ഡോ. മാത്യു ചൂരപൊയ്‌കയില്‍, ഫാ. സജി തോട്ടത്തില്‍, ഫാ. വര്‍ഗീസ്‌ കോന്തുരുതിയില്‍, ഫാ. ജോമോന്‍ തൊമ്മാന, ഫാ. സക്കറിയ കാഞ്ഞൂ പറമ്പില്‍, ഫാ. സോണി മുണ്ടുതറക്കല്‍, ഫാ. ഡാനിയേല്‍ കുളങ്ങര തുടങ്ങി പന്ത്രണ്ടിലധികം വൈദികരാണ്‌ തിരുനാള്‍ കര്‍മങ്ങള്‍ക്ക്‌ പിതാവിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്‌.

തിരുനാളിനോട്‌ അനുബന്ധിച്ച്‌ വൂസ്‌റ്റര്‍ ഇടവകയിലുള്ള കുട്ടികളുടെ ആദ്യ കുര്‍ബാനയും, സ്‌ഥൈര്യലേപനവും നടക്കും. തിരുനാളിന്‌ ഏഴു ദിവസം മുന്‍പ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ആരംഭിക്കുകയും ജൂലൈ 21 നു തിരുനാള്‍ കൊടിയേറ്റും നടക്കുകയും ചെയ്യും. യുകെയിലെ പ്രമുഖ ടീമുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചെണ്ട മേളത്തിന്റെയും, ബാന്‍ഡ്‌ സെറ്റിന്റെയും അകമ്പടിയോടു കൂടി ആഘോഷമായ പ്രദക്ഷിണവും തിരുനാള്‍ ദിനത്തില്‍ ഉണ്ടായിരിക്കും. ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്ന ജൂലൈ 28 തന്നെയാണ്‌ വൂസ്‌റ്ററിലും ആഘോഷങ്ങള്‍നടക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഫാ. ബ്രയന്‍ മാര്‌ക്ക്‌: 07550420962
ജോസ്‌ വര്‍ഗീസ്‌: 07727071062
ജോര്‍ജ്‌ സേവ്യര്‍: 0910527697
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ജൂലൈ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക