Image

ചൈന ചായ പൊടിക്ക് ലോക റെക്കോര്ഡ് വില

എബി മക്കപ്പുഴ Published on 01 April, 2012
ചൈന ചായ പൊടിക്ക് ലോക റെക്കോര്ഡ് വില

ചൈനയില് മാത്രം കണ്ടുവരുന്ന ലോങ്ങ്ജിംഗ് ഇനത്തിലുള്ള ചായപോടിക്ക് കിലോ ഗ്രാമിന് 57024 ഡോളര് വില . ആഗോള തലത്തില് സ്വര്ണത്തിന്റെ വില 53000 ഡോളര് മാത്രമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

വലിയ സമ്പന്നര് മാത്രം കുടിക്കുന്ന ഈ ചായ പൊടി വളരെ ഔഷധ ഗുണമുള്ളതാണു എന്നാണ് പാരമ്പര്യമായി ചൈനക്കാര് വിശ്വസിക്കുന്നത്.

ഏപ്രില് മാസത്തില്, ചൈനയില് ഖിങ്ങ്മിംഗ് ഉത്സവം തുടങ്ങുന്നതിനു തൊട്ടു മുന്പുള്ള ആഴ്ചകളില് തേയില മരങ്ങളില് കുരുക്കുന്ന ആദ്യത്തെ കുരുന്നു ഇലകളില് നിന്നുമാണ് ഈ വിശ്ഷ്ട്ട ചായ പൊടി ഉത്പാദിപ്പിക്കുന്നത്. അതി ശാസ്ത്രീയമായി തേയില ഇലകള് നുള്ളി എടുക്കുന്നതില് മികച്ച കഴിവുള്ള ആള്കാരെ കൊണ്ട് മാത്രമേ ഈ ചായ പൊടിക്ക് വേണ്ട ഇലകള് ശേഖരിപ്പിക്കയുള്ളൂ.

കഴിഞ്ഞ വര്ഷം ബൈച്ചന്ഗ് എന്ന ഒരു ചില്ലറ വ്യാപാരി ലോങ്ങ്ജിംഗ് ഇനത്തിലുള്ള ചായ പൊടിക്ക് കിലോക്ക് 10000 യുയന് വില നിലവിലുള്ളപ്പോള് 80000 യുയനു വിറ്റു റെക്കോര്ഡ് നേടിയിരുന്നു.

ചൈനയിലുള്ള സമ്പന്നമാര് ലോങ്ങ്ജിംഗ്ചായ പൊടി വാങ്ങുവാന് ചില സമയങ്ങളില് മത്സരിച്ചാണ് വില പേശുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക