Image

`കാന്‍സര്‍ വിജ്ഞാനത്തിന്റെ പുസ്‌തകം' പ്രസിദ്ധീകരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 31 March, 2012
`കാന്‍സര്‍ വിജ്ഞാനത്തിന്റെ പുസ്‌തകം' പ്രസിദ്ധീകരിച്ചു
ലണ്‌ടന്‍: ബുക്ക്‌ ഓഫ്‌ കാന്‍സര്‍ നോളജ്‌ അഥവാ കാന്‍സര്‍ എന്‍സൈക്‌ളോപീഡിയ പ്രസിദ്ധീകരിച്ചു. കാന്‍സര്‍ മരുന്നുകള്‍ക്കു വേണ്‌ടിയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ ഇതു സഹായിക്കുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ക്കു പ്രതീക്ഷ.

അമേരിക്ക, യൂറോപ്പ്‌, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകന്മാരാണ്‌ എന്‍സൈക്‌ളോപിഡിയയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

ഒരു കാന്‍സര്‍ എന്‍സൈക്ലോപീഡിയ തന്നെയാണ്‌ ഈ പുസ്‌തകം. കാന്‍സര്‍ വിരുദ്ധ ഏജന്റുമാരോട്‌ നൂറുകണക്കിന്‌ വ്യത്യസ്‌തമായ കാന്‍സര്‍ കോശങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന്‌ ഇതില്‍ വിശദീകരിക്കുന്നു.

മെഡിസിന്‍ ജേര്‍ണലായ നേച്ചറില്‍ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. രോഗിയുടെ ജനിതക പ്രത്യേകതകള്‍ മനസിലാക്കി കാന്‍സര്‍ ചികിത്സ നിര്‍ദേശിക്കുന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. മനുഷ്യശരീരത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള സര്‍വവിജ്ഞാന കോശമെന്ന പ്രത്യേകത ഈ പുസ്‌തകത്തിനുണ്‌ട്‌. കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയും, പ്രവര്‍ത്തനവും അവയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഡ്രസുകളും അവയുടെ പ്രതിരോധവും എല്ലാം തന്നെ ഇതില്‍ വിവരിക്കുന്നു.
`കാന്‍സര്‍ വിജ്ഞാനത്തിന്റെ പുസ്‌തകം' പ്രസിദ്ധീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക