പെരിയാറില്‍ ജലനിരപ്പ് ഉയര്ന്നതതോടെ വാട്ടര്‍ അഥോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ പന്പിംഗ് നിര്‍ത്തിവച്ചു. ഇതുമൂലം കൊച്ചിയില്‍ ഉള്‍പ്പെടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. വെള്ളത്തില്‍ ചെളി നിറഞ്ഞതാണു വിവിധ കേന്ദ്രങ്ങളില്‍ പന്പിംഗ് നിര്‍ത്തിവക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
കലങ്ങി മറിഞ്ഞാണു പെരിയാര്‍ ഒഴുകുന്നത്. ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെയേറെ ചെളിയാണു വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത്. ആലുവയില്‍ നിന്നുള്ള പന്പിംഗ് ഭാഗികമായി തടസപ്പെട്ടതിനാല്‍ പശ്ചിമകൊച്ചി ഒഴികെയുള്ള കൊച്ചി കോര്പറേഷന് പരിധിയിലെ വിവിധ പ്രദേശങ്ങളിലും ആലുവ, ഏലൂര്‍, കളമശേരി, തൃക്കാക്കര, ചേരാനെല്ലൂര്‍, എളങ്കുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട് എന്നിവിടങ്ങളിലും കുടിവെള്ള വിതരണത്തെ ബാധിക്കും.
പാണംകുഴി പന്പ്ഹൗസില് വെള്ളം കയറിയതിനാല്‍ വേങ്ങൂര്‍, മുടക്കുഴ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തെ ബാധിക്കും. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലും പന്പിംഗ് നിര്‍ത്തിവച്ചു. ഇല്ലിത്തോട് നിന്നുള്ള പന്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മലയാറ്റൂര്‍, നീലീശ്വരം പഞ്ചായത്തുകളില്‍ ജലവിതരണം തടസപ്പെടും. സുരക്ഷയുടെ ഭാഗമായി നീലീശ്വരം പന്പ് ഹൗസിലെ വൈദ്യുതി കഐസ്ഇബി വിച്ഛേദിച്ചിരിക്കുകയാണ്. ഇവിടെനിന്നുള്ള പന്പിംഗ് നടക്കാത്തതിനാല്‍ നീലീശ്വരം പഞ്ചായത്തിലെ കുടിവെള്ള വിതരണവും തടസപ്പെടും.
കറുകുറ്റി, മൂക്കന്നൂര്‍, പുത്തന്‍വേലിക്കര, പാറക്കടവ് എന്നിവിടങ്ങളിലും പന്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. മൂവാറ്റുപുഴയുടെ പരിധിയില്‍ വരുന്ന കുട്ടന്പുഴ, കുട്ടമംഗലം, പിണ്ടിമന, കോട്ടപ്പടി എന്നിവിടങ്ങളിലെ പന്പിംഗും നിര്‍ത്തി. പന്പു ഹൗസുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ കീരന്പാറ, കോട്ടപ്പടി പന്പ് ഹൗസുകളിലെ പന്പിംഗും നിര്‍ത്തിവച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.