Image

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചേക്കും; കെഎസ്ഇബിയിലും പെന്‍ഷന്‍ പ്രായം 56 ആക്കി

Published on 29 March, 2012
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചേക്കും; കെഎസ്ഇബിയിലും പെന്‍ഷന്‍ പ്രായം 56 ആക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരിഫ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വര്‍ധനയുണ്ടാവുക. നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം റെഗുലേറ്ററി കമ്മീഷന്റേ താവും. താരിഫ് പരിഷ്‌കരണത്തിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് നല്‍കും. കമ്മീഷന്‍ അംഗീകരിച്ചാല്‍ നിരക്ക് വര്‍ധനയുണ്ടാവും. 

അതേസമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ലോഡ് ഷെഡിംഗ് അരമണിക്കൂറായി പരിമിതപ്പെടുത്തി. നേരത്തെ ഒരു മണിക്കൂര്‍ ലേഡ് ഷെഡിംഗിനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്നത്തെ കെഎസ്ഇബി യോഗത്തിലാണ് അരമണിക്കൂറായി നിജപ്പെടുത്താന്‍ തീരുമാനിച്ചത്. പകലും രാത്രിയിലുമായി 15 മിനിറ്റ് വീതമാവും ലോഡ് ഷെഡിംഗ്. 

വൈദ്യുതി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രായം 56 ആക്കി. കെഎസ്ഇബി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കെഎസ്ഇബി ചെയര്‍മാനു നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനനുസരിച്ച് വൈദ്യുതി ബോര്‍ഡിലും കൂട്ടണം. ഇതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക