Image

ഉത്തര കൊറിയയ്ക്കുള്ള ഭക്ഷ്യ സഹായ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു

Published on 28 March, 2012
ഉത്തര കൊറിയയ്ക്കുള്ള ഭക്ഷ്യ സഹായ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു
വാഷിംഗ്ടണ്‍ ‍: ഉത്തര കൊറിയയ്ക്കു പ്രഖ്യാപിച്ച ഭക്ഷ്യസഹായ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു. ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. അടുത്തമാസമാണ് ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം പ്രഖ്യാപിച്ചിരിക്കുന്നത്.

യുറേനിയം സമ്പുഷ്ടീകരണം, ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയവ നിര്‍ത്തിവയ്ക്കുമെന്നും യുഎന്‍ നിരീക്ഷകരെ രാജ്യത്തു പ്രവേശിപ്പിക്കുമെന്നും ഫെബ്രുവരിയില്‍ യുഎസുമായി ഉത്തര കൊറിയ ധാരണയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 2,40,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്തര കൊറിയയ്ക്കു നല്‍കുമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയത്.

എന്നാല്‍ റോക്കറ്റ് വിക്ഷേപണവുമായി ഉത്തര കൊറിയ മുന്നോട്ട് പോകുന്ന നടപടിയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനാണു റോക്കറ്റ് വിക്ഷേപണം എന്നാണ് ഉത്തര കൊറിയയുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക