2018 ജൂലൈ 6 ആം തിയതി ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ വെച്ച് നടന്ന ഫൊക്കാനാ ഇലക്ഷനില്‍ വന്‍പിച്ച വിജയം നേടി എക്‌സി. വൈസ് പ്രസിഡന്റ് ആയി തെരഞ്ഞടുത്ത ശ്രീകുമാര്‍ ഉണ്ണിത്താനെയും നാഷണല്‍ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്ത ജോയി ഇട്ടനും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അഭിനന്ദനങ്ങള്‍.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് , സെക്രട്ടറി, കമ്മിറ്റി മെംബെര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ ഭാരവാഹി, കമ്മിറ്റി മെംബെര്‍ , ഓഡിറ്റര്‍, റീജിണല്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഫൊക്കാനയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചു വരുന്ന ഉണ്ണിത്താന്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഫൊക്കാന ഇലക്ഷനില്‍ വിജയിച്ചു എന്നത് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അഭിമാനത്തോടെയാണ് കാണുന്നത്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് , ട്രഷര്‍ , കമ്മിറ്റി മെംബെര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ ഫൊക്കാനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍, ട്രഷര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇട്ടന്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ എക്‌സി.വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇട്ടന്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് എതിരില്ലാതെയാണ് തെരഞ്ഞടുത്തത്.
ശ്രീകുമാര്‍ ഉണ്ണിത്താന്റെയും , ജോയി ഇട്ടന്റെയും വിജയം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വിജയം കുടി ആണെന്നും ഇവര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതിനോടൊപ്പം ഇവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ്ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍ , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, ജോ.സെക്രട്ടറി ഷാജന്‍ ജോര്‍ജ് , മുന്‍ പ്രസിഡന്റ്മാരായ ആയ ടെറന്‍സണ്‍ തോമസ് ,കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ മാത്യു (ബോബി )കെ..ജെ. ജനാര്‍ദ്ദനന്‍, കെ.ജെ ഗ്രിഗറി, എം.വി ചാക്കോ,കമ്മിറ്റി മെംബേഴ്‌സ് ആയ ഇട്ടൂപ് ദേവസ്യ, ജോണ്‍ തോമസ്, രാജ് തോമസ്, സുരേന്ദന്‍ നായര്‍, എം .വി .കുര്യന്‍ , ചാക്കോ പി ജോര്‍ജ് ,രാജന്‍ റ്റി ജേക്കബ് എന്നിവര്‍ അറിയിച്ചു.