തിരുവനന്തപുരം: ഭാഷാധ്യാപകരുടെ ഡിപ്ലോമ ബിഎഡ്ഡിന് തുല്യമാക്കാന്‍ കരിക്കുലം കമ്മറ്റി ശിപാര്‍ശ. അറബി, ഉര്‍ദു ഭാഷാധ്യാപകര്‍ക്ക് പ്രധാനാധ്യാപക തസ്തികയിലെത്തുന്നതിനുള്ള തടസം നീക്കുകയാണ് ശിപാര്‍ശയിലൂടെ ലക്ഷ്യമിടുന്നത്. ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്സിനാണ് അംഗീകാരം നല്‍കിയത്. അതേസമയം തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ്ടിഎ വ്യക്തമാക്കിയിട്ടുണ്ട്.