Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ `സീറോ മലബാര്‍ നൈറ്റ്‌'

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ `സീറോ മലബാര്‍ നൈറ്റ്‌'
ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച്‌ ജൂലൈ ഒന്നിന്‌ വെള്ളിയാഴ്‌ച `സീറോ മലബാര്‍ നൈറ്റും', ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടേയും, ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പത്താംവാര്‍ഷികവും വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

വെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 4.30-ന്‌ ആഘോഷമായ റാസ, കത്തീഡ്രല്‍ വികാരിയും നിയുക്ത വികാരി ജനറാളുമായ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതാ ചാന്‍സലര്‍ റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.

തുടര്‍ന്ന്‌ 7 മണിക്ക്‌ കത്തീഡ്രല്‍ ഇടവകയിലെ പ്രശസ്‌തരായ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന നൃത്തവും, കോമഡിയും കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ `സീറോ മലബാര്‍ നൈറ്റ്‌' അരങ്ങേറും.

ജൂണ്‍ 26-ന്‌ ഞായറാഴ്‌ച തിരുനാളിന്‌ ആരംഭംകുറിച്ചുകൊണ്ട്‌ നടന്ന കൊടിയേറ്റിന്‌ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ജോസ്‌ സി.പി.എ, സൂസന്‍ ചാമക്കാല ദമ്പതികളാണ്‌ ജൂണ്‍ 26-ന്‌ ആരംഭിച്ച്‌ ജൂലൈ നാലിന്‌ തിങ്കളാഴ്‌ച സമാപിക്കുന്ന തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

അസിസ്റ്റന്റ്‌ വികാരി റവ.ഫാ. മാത്യു ശാശ്ശേരി, കൈക്കാരന്മാര്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, കള്‍ച്ചറല്‍ സ്‌കൂള്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കാന്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 708 544 7250. വെബ്‌സൈറ്റ്‌: smchicago.org
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ `സീറോ മലബാര്‍ നൈറ്റ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക