Image

ജര്‍മന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന്‌ വിജയം

Published on 26 March, 2012
ജര്‍മന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന്‌ വിജയം
ബര്‍ലിന്‍: ജര്‍മനിയിലെ സാര്‍ലാന്‍ഡ്‌ സംസ്‌ഥാനത്തെ പൊതുതിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക്‌ ആശ്വാസ ജയം. ചാന്‍സലര്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്‌ത്യന്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി 35.2 ശതമാനം വോട്ടു നേടി. എന്നാല്‍ കൂട്ടുകക്ഷിയായ ഫ്രീ ഡമോക്രാറ്റുകള്‍ തറ പറ്റിയത്‌ മെര്‍ക്കലിന്‌ തിരിച്ചടിയായി. ഫ്രീ ഡമോക്രാറ്റുകള്‍ക്ക്‌ ലഭിച്ചത്‌ 1.2 ശതമാനം വോട്ടു മാത്രമാണ്‌.

പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി നില മെച്ചപ്പെടുത്തി. 30.6 ശതമാനം വോട്ടു നേടി. തീവ്രവാദ ഇടതുപക്ഷ കക്ഷിയായ ലിങ്കിന്‌ 16.1 ശതമാനം വോട്ടു ലഭിച്ചു. നവാഗത പാര്‍ട്ടിയും ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മ പാര്‍ട്ടിയായും യുവജനങ്ങളുടെ ആവേശവുമായ പിരാറ്റന്‍ പാര്‍ട്ടിക്ക്‌ 7.4 ശതമാനം വോട്ടു ലഭിച്ചത്‌ എല്ലാവരെയും ഞെട്ടിച്ചു.

ഗ്രീന്‍പാര്‍ട്ടി കഷ്‌ടിച്ച്‌ അഞ്ചു ശതമാനത്തില്‍ കടന്ന്‌ വിജയിച്ചു. സംസ്‌ഥാനത്ത്‌ പൊതുഭരണം വേണമെങ്കില്‍ ഭരക്ഷ കക്ഷിയായ ക്രിസ്‌ത്യന്‍ ഡമോക്രാറ്റുകളും പ്രതിപക്ഷത്തിന്റെ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടികളും ചേര്‍ന്ന്‌ മന്ത്രി സഭ ഉണ്ടാക്കണം. ഒരു മഹാസഖ്യമായിരിക്കും ഇവിടെ നിലവില്‍ വരിക.

ചാന്‍സലര്‍ മെര്‍ക്കല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പുതിയ പങ്കാളിയെ കണ്ടെത്തേണ്ടി വരും. ഫ്രീ ഡമോക്രാറ്റുകള്‍ എല്ലാ സംസ്‌ഥാനങ്ങളിലും പരാജയപ്പെടുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കണ്ടുവരുന്നത്‌.
ജര്‍മന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ മെര്‍ക്കലിന്‌ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക