Image

വിദ്യാഭ്യാസവായ്പകളുടെ പലിശ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ധനമന്ത്രി

Published on 26 March, 2012
വിദ്യാഭ്യാസവായ്പകളുടെ പലിശ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: 2003 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസവായ്പകളുടെ പലിശ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ധനമന്ത്രി കെ.എം. മാണി. പലിശനിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. ഏപ്രില്‍ 30-നകം 2003-2009 കാലയളവിലെ വിദ്യാഭ്യാസ വായ്പകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ജപ്തി നടപടികള്‍ക്കുള്ള മോറട്ടോറിയം പിന്‍വലിക്കുകയോ ചെയ്യണമെന്നും ബാങ്കേഴ്‌സ് സമിതി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക