Image

കൈക്കൂലി വാഗ്ദാനം: സി.ബി.ഐ. അന്വേഷിക്കുമെന്ന് ആന്റണി

Published on 26 March, 2012
കൈക്കൂലി വാഗ്ദാനം: സി.ബി.ഐ. അന്വേഷിക്കുമെന്ന് ആന്റണി
ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കരസേനാ മേധാവി ജനറല്‍ വി.കെ.സിങിന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. ഗൗരവമായ വെളിപ്പെടുത്തലായി തന്നെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കുമെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളേയും സ്തംഭിപ്പിച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സഭകള്‍ ഉച്ചവരെയ്ക്ക് നിര്‍ത്തിവെച്ചു. സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കൈക്കൂലി തരാമെന്നും വി.കെ.സിങിന് മുമ്പുള്ളവരും ഇനി ശേഷം വരുന്നവരും ഇത് തന്നെയാണ് ചെയ്യുക എന്നും ഇടനിലക്കാര്‍ പറഞ്ഞതായും കരസേനാ മേധാവി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം താന്‍ പ്രതിരോധമന്ത്രിയെ അറിയിച്ചിരുന്നതായും സിങ് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.


ഗുരുതരമായ വിഷയമാണ് ഇതെന്ന് സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ബി.ജെ.പിയുടെ എം.പി. പ്രകാശ് ജാദവേക്കറാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മാര്‍ച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ.സിങ് കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്. നേരത്തെ ജനനത്തീയതി തിരുത്തല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ആളാണ് ജനറല്‍ വി.കെ.സിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക