Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍

Published on 26 March, 2012
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായി വിവിധ വികസന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി. ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മന്ത്രിമാരായ പി.ജെ. ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരും ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്കായി എത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, ജി.കെ. വാസന്‍, ഗുലാം നബി ആസാദ്, നാരായണസ്വാമി തുടങ്ങിയവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളുടെ അനുമതി സംബന്ധിച്ചും കുട്ടനാട്ട് പാക്കേജിനെക്കുറിച്ചും ചര്‍ച്ച നടത്തും. ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക