Image

ഇറ്റലി തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 25 March, 2012
ഇറ്റലി തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നു
റോം: ഇറ്റലിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച്‌ യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി മരിയോ മോണ്‌ടി ചര്‍ച്ചകള്‍ ആരംഭിച്ചു. സമ്പദ്‌ വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്‌.

വന്‍കിട കമ്പനികളില്‍നിന്നു ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരായ നിയമം പിന്‍വലിക്കണമെന്നതാണ്‌ മോണ്‌ടിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്‌. എന്നാല്‍, യൂണിയനുകള്‍ ഈ നിയമം നിലനിര്‍ത്തണമെന്നു ശക്തമായി ആവശ്യപ്പെടുന്നു.

തൊഴിലാളികളെ സ്ഥിരമായി ഹയര്‍ ചെയ്യുന്ന തൊഴില്‍ദാതാക്കള്‍ക്ക്‌ ഇന്‍സന്റീവ്‌ ഏര്‍പ്പെടുത്തിയതു പിന്‍വലിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക