Image

നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫിന്റെ ജയം എളുപ്പമല്ല: വെള്ളാപ്പള്ളി

Published on 25 March, 2012
നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫിന്റെ ജയം എളുപ്പമല്ല: വെള്ളാപ്പള്ളി
പത്തനംതിട്ട: നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം എളുപ്പമാകില്ലെന്ന്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പിറവത്തെ കൂട്ടായ്‌മ നെയ്യാറ്റിന്‍കരയില്‍ ഉണേ്‌ടായെന്ന കാര്യത്തില്‍ പോലും സംശയമാണ്‌. ഇതു മാത്രമല്ല, പ്രാദേശികമായ ചില ചേരിതിരിയലുകളും നെയ്യാറ്റിന്‍കരയില്‍ ഉണെ്‌ടന്നാണ്‌ മനസിലാക്കുന്നത്‌. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവേണം തെരഞ്ഞെടുപ്പിനെ സമീപിക്കാവൂവെന്നാണ്‌ തന്റെ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ. കരുണാകരനു ശേഷം കേരളം കണ്‌ട ജനകീയനായ മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ചാണ്‌ടി. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ മുഖ്യമന്ത്രിയെന്ന പേര്‌ നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്‌ട്‌. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.


പത്തനംതിട്ടയില്‍ എസ്‌എന്‍ഡിപി യോഗം സംഘടിപ്പിച്ച സഹായപദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, കെ.ബാബു എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക