Image

യുപിയുടെ വന്‍ നഗരങ്ങളില്‍ മെട്രോ, മോണോ റെയിലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി

Published on 24 March, 2012
യുപിയുടെ വന്‍ നഗരങ്ങളില്‍ മെട്രോ, മോണോ റെയിലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി
ലക്‌നോ: ഉത്തര്‍പ്രദേശിലെ വന്‍ നഗരങ്ങളില്‍ ഗതാഗത സംവിധാനം സുഗമമാക്കാനായി മെട്രോ, മോണോ റെയിലുകളും ബസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനവും ഒരുക്കാന്‍ പദ്ധതി. ഇതിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. കാണ്‍പൂര്‍, ലക്‌നോ, വാരണാസി, ആഗ്ര തുടങ്ങിയ നഗരങ്ങളിലാണ് സാധ്യതാപഠനം നടത്തുക. ഗാസിയാബാദിലെ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം മുന്നോട്ടുനീക്കാനും അഖിലേഷ് യാദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക