Image

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഏഴ് ശതമാനം കൂട്ടി

Published on 23 March, 2012
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഏഴ് ശതമാനം കൂട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവ്. നേരത്തെ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമാണ് ക്ഷാമബത്തയായി നല്‍കിയിരുന്നത്. ഇത് 65 ശതമാനമാകും. 40 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പെന്‍ഷന്‍കാര്‍ക്കും ഇതിന് ആനുപാതികമായ ആനുകൂല്യം ലഭിക്കും. ഇതിനായി 7,500 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കും. 2012 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. 

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകളായവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 134 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഹിന്ദുവിവാഹ നിയമത്തില്‍ പ്രത്യേക ഭേദഗതിയ്ക്കും സര്‍ക്കാര്‍ തീരുമാനമെടുത്തു. ഉഭയകക്ഷി തീരുമാന പ്രകാരമുള്ള വിവാഹമോചനത്തിനുള്ള കാലതാമസം ഇല്ലാതാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവാഹമോചനത്തിന് ശേഷം ജീവനാംശം നല്‍കുന്നത് മാസത്തവണയ്ക്ക് പകരം ഒറ്റത്തവണയാക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗം ചേര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക