Image

പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു

Published on 23 March, 2012
പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. വടക്കുപടിഞ്ഞാറന്‍ പാക്അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയായ ഖൈബര്‍ പ്രവിശ്യയില്‍ ഒരു മുസ്‌ലീം ആരാധനാലയത്തിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരാ താഴ്‌വരയിലാണ് സംഭവം. തെഹരിക്ഇതാലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

രണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോരാണ് സ്‌ഫോടനത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ സ്ഥലത്ത് ഫെബ്രുവരി 18 നുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക