Image

ഏതു സമയത്തും തെരഞ്ഞെടുപ്പിന്‌ സാധ്യത: മുലായം സിംഗ്‌ യാദവ്‌

Published on 23 March, 2012
ഏതു സമയത്തും തെരഞ്ഞെടുപ്പിന്‌ സാധ്യത: മുലായം സിംഗ്‌ യാദവ്‌
ലക്‌നോ: രാജ്യത്ത്‌ ഏതു സമയത്തും ഒരു തെരഞ്ഞെടുപ്പ്‌ നടക്കാനിടയുണ്ടെന്ന്‌ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവ്‌ പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിച്ചു. രാജ്യത്ത്‌ ഇടക്കാല തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുകയാണെന്നും രാം മനോഹര്‍ ലോഹ്യയുടെ 102-ാം ജന്മവാര്‍ഷിക ചടങ്ങില്‍ അദ്ദേഹം അണികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറഞ്ഞു.

ഇക്കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ്‌ നടന്ന ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രകനപത്രികയിലെ വാഗ്‌ദാനങ്ങള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്‌ യാദവിന്‌ മുലായം നിര്‍ദേശം നല്‍കി.

യുപിഎ സര്‍ക്കാരില്‍ ചേരില്ലെന്നും സര്‍ക്കാരിന്‌ ഒരുവര്‍ഷ കാലാവധി കൂടിയേ ബാക്കിയുള്ളൂവെന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതുകൊണ്‌ട്‌ പ്രത്യേകിച്ച്‌ നേട്ടമില്ലെന്നും കഴിഞ്ഞ ആഴ്‌ച മുലായം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക