Image

കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലും നഴ്‌സുമാര്‍ സമരത്തിലേക്ക്‌

Published on 23 March, 2012
കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലും നഴ്‌സുമാര്‍ സമരത്തിലേക്ക്‌
കോഴിക്കോട്‌: കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലേയും നഴ്‌സുമാര്‍ സമരത്തിലേക്ക്‌. ശമ്പള വര്‍ധന പുരുഷനഴ്‌സുമാരോടുള്ള വിവേചനം അവസാനിപ്പിക്കുക, വനിതാനഴ്‌സുമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അവര്‍ ഉടന്‍ സമരം ആരംഭിക്കും.

സമരത്തിന്‌ മുന്നോടിയായി ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തി. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഴ്‌സിംഗ്‌ സംഘടനയായ ഐയുഎന്‍എ മാനേജ്‌മെന്റിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്‌ടാകാഞ്ഞതിനെ തുടര്‍ന്ന്‌ 19 ന്‌ അനിശ്ചിതകാല സമരം തുടങ്ങുന്നതായി കാണിച്ച്‌ നോട്ടീസ്‌ നല്‍കുകയായിരുന്നു. അടുത്ത മാസം ആദ്യം മുതലാണ്‌ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ നഴ്‌സുമാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക