Image

ഇസ്രായേല്‍ എംബസി സ്‌ഫോടനം: നാല്‌ ഇറാനിയന്‍ പൗരന്‍മാര്‍ക്കെതിരേ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌

Published on 23 March, 2012
ഇസ്രായേല്‍ എംബസി സ്‌ഫോടനം: നാല്‌ ഇറാനിയന്‍ പൗരന്‍മാര്‍ക്കെതിരേ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌
ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സമീപം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നാല്‌ നാല്‌ ഇറാനിയന്‍ പൗരന്‍മാര്‍ക്കെതിരേ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌. സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കരുതുന്ന ഇവര്‍ക്കെതിരേ ഇന്റര്‍പോളാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

കേസ്‌ അന്വേഷിക്കുന്ന പോലീസിന്റെ ആവശ്യപ്രകാരമാണ്‌ ഇന്റര്‍പോളിന്റെനടപടി. കഴിഞ്ഞ ഫെബ്രുവരി 13 നാണ്‌ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെ വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടനത്തില്‍ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയും വാഹനത്തിന്റെെ്രെഡവറായ ഇന്ത്യക്കാരനും ഉള്‍പെടെ നാല്‌ പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക