Image

കവിയൂര്‍ കേസ് : ഏത് ഏജന്‍സി അന്വേഷിച്ചാലും തെളിയിക്കാനാകില്ലെന്ന് കോടതി

Published on 23 March, 2012
കവിയൂര്‍ കേസ് : ഏത് ഏജന്‍സി അന്വേഷിച്ചാലും തെളിയിക്കാനാകില്ലെന്ന് കോടതി
തിരുവനന്തപുരം: കവിയൂര്‍ കൂട്ടആത്മഹത്യക്കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് സിബിഐ കോടതി അഭിപ്രായപ്പെട്ടു.

അനഘയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലോക്കല്‍ പോലീസ് നശിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ പീഡനം നടന്നതായി ഇനി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല. തെളിവുനശിപ്പക്കലിനെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്നും കോടതി പറഞ്ഞു.


അനഘയെ പിതാവ് പീഡിപ്പിച്ചു എന്നത് സിബിഐയുടെ ഊഹം മാത്രമാണ്. ശാസ്ത്രീയ തെളിവ് ഇതിനുമില്ലെന്ന് കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക