Image

എപ്പോള്‍ വിരമിക്കണമെന്ന് വിമര്‍ശകര്‍ പറയേണ്‌ടെന്ന് സച്ചിന്‍

Published on 22 March, 2012
എപ്പോള്‍ വിരമിക്കണമെന്ന് വിമര്‍ശകര്‍ പറയേണ്‌ടെന്ന് സച്ചിന്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താന്‍ എപ്പോള്‍ വിരമിക്കണമെന്നതിനെക്കുറിച്ച് വിമര്‍ശകര്‍ പറയേണ്‌ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. വിമര്‍ശകരല്ല തന്നെ കളി പഠിപ്പിച്ചതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. ഇന്ത്യക്കായി ബാറ്റു ചെയ്യാനായി ഇറങ്ങുമ്പോള്‍ കളിയോടുള്ള ആവശേം ചോരുന്നു എന്നു തോന്നുന്ന ദിവസം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. പക്ഷെ അത് തന്റെ വിമര്‍ശകര്‍ പറയേണ്‌ടെന്നും സച്ചിന്‍ വ്യക്തമാക്കി. 

ക്രിക്കറ്റ് ആസ്വദിക്കാനാവുന്നതുകൊണ്ടാണ് കളി തുടരുന്നത്. ഇന്ത്യക്കായി കളിക്കുക എന്നതില്‍ വലിയൊരു നേട്ടമില്ല. കളിക്ക് മുമ്പ് ടീം അംഗങ്ങള്‍ക്കൊപ്പം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാവാറുണ്ട്. നൂറാം സെഞ്ചുറിയായിരുന്നു താന്‍ നേടിയതില്‍ ഏറ്റവും കഠിനമെന്നും സച്ചിന്‍ വ്യക്തമാക്കി. 

അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പക്ഷെ രാജ്യം മുഴുവന്‍ അതിനായി ആവേശത്തോടെ കാത്തിരുന്നതുകൊണ്ടാകാം. നൂറാം സെഞ്ചുറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്റെ അബോധമനസ്സിലും കിടന്നതുകൊണ്ടാകാം. ദൈവം എന്നെ പരീക്ഷിച്ചതുകൊണ്ടുമാകാം. ഇന്ത്യ ലോകകപ്പ് നേടിയശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക