Image

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ആഘോഷ പരിപാടികള്‍ കെങ്കേമമായി

സാബു ചുണ്ടക്കാട്ടില്‍ Published on 21 March, 2012
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ആഘോഷ പരിപാടികള്‍ കെങ്കേമമായി
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഉദ്‌ഘാടന ചടങ്ങും ചടങ്ങിലെ പരിപാടികളും വൈവിധ്യം കൊണ്‌ട്‌ ശ്രദ്ധേയമായി. ഫാ. ഷാജിയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയായാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. വിശുദ്ധ കുര്‍ബാനയില്‍ 250 ലധികം വിശ്വാസികള്‍ പങ്കെടുത്തു.

കുര്‍ബാനയിലെ ക്വയര്‍ റെക്‌സിന്റെ നേതൃത്വത്തിലുള്ള ടീമാണ്‌ നയിച്ചത്‌. തുടര്‍്‌ന്ന്‌ നടന്ന 22 മിനിട്ടു നീണ്‌ടുനിന്ന ഉദ്‌ഘാടന ചടങ്ങ്‌ ക്‌നാനായ പാരമ്പര്യത്തെയും സംസ്‌കാരത്തേയും വിളിച്ചോതുന്നതായിരുന്നു. 250-ഓളമ പേര്‍ ഇതില്‍ പങ്കെടുത്തു. സെക്രട്ടറി ദിലീപ്‌ മാത്യു ചടങ്ങില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ബിജു കുളത്തുംതല ഉദ്‌ഘാടനം നിര്‍വഹിച്ചു. വിശ്വാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും കുടുംബജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞു.

പരിശുദ്ധ കന്യാമറിയത്തെ അനുസ്‌മരിച്ച്‌ മദേഴ്‌സ്‌ ഡേ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജപമാല എല്ലാ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും സമ്മാനിച്ചു. വജ്രജൂബിലി ആഘോഷിക്കുന്ന ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞിക്കുവേണ്‌ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. സാബു കുര്യന്‍, ജസ്റ്റിന്‍ അകശാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോജിന ജോബി, സ്‌മിത്ത്‌ ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ ആംഗര്‍മാരായിരുന്നു. ആന്‍സി ജോയിപ്പന്‍, ആന്‍സി തങ്കച്ചന്‍, ബ്രിജിത്ത സോബി എന്നിവര്‍ കലാസാംസ്‌കാരിക പരിപാടികള്‍ ഏകോപിച്ചു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ആഘോഷ പരിപാടികള്‍ കെങ്കേമമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക