ദുഷ്യന്തന്‍ (കവിത: തമ്പി ആന്റണി)
SAHITHYAM
04-Apr-2018
SAHITHYAM
04-Apr-2018

അവള്‍
ഇന്‍ബോക്‌സില്‍ വന്നിട്ട്
“ഓര്‍ക്കുന്നില്ലേ
നമ്മള്‍ ഒന്നിച്ചു “
ഇന്‍ബോക്‌സില്‍ വന്നിട്ട്
“ഓര്‍ക്കുന്നില്ലേ
നമ്മള്‍ ഒന്നിച്ചു “
ഓ അന്ന് ആ പൂനിലാവുള്ള
ഹേമന്ത രാത്രിയില്‍
അവന്‍ പറഞ്ഞു
അവള്‍ വികാരപരവശയായി
“അല്ലയോദുഷ്യന്തമഹാരാജാവേ..”
അവന്‍
“അല്ലയോ മുനികുമാരി ..
എങ്ങനെ മറക്കും
മാലിനിനദിയുടെ തീര്‍ത്ത്
നിന്റെ കാലില്‍ ദര്‍ഭമുന ..”
മണ്ണാങ്കട്ട
ദര്‍ഭമുനയല്ല ഗര്‍ഭമുന
അതും പൊരിവെയിലത്തു
ആ പാറത്തോടിന്റെ കരക്ക്
ദേഹത്ത് മുഴുവനും
കുപ്പിച്ചില്ലല്ലേ കുത്തികയറിയത്
ഒക്കെ മറന്നു
പരമ ദുഷ്ടന്‍ ദുഷ്യന്തന്‍
അവന്‍ ഓടി ..
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
A beautiful piece of Art, you were very successful in bringing out Nature’s way of primary instincts and the later effect of ‘Natures way’ when the conscience of civilization and morality hits the ever escaping tendency of humans especially men.
Enrich e- Malayalee.
എത്ര മനോഹരമായാണ് ശ്രീ.തമ്പി ആന്റണി അഗാധമായ അന്തർഭാവങ്ങളോടുകൂടി കഠിനമായ മനുഷ്യന്റെ കാമചിന്തയെ ധർമ്മ ചിന്തയിലേക്കു നയിച്ച് സമന്വയിച്ചിരിക്കുന്നത്.ആണുങ്ങൾ അവസരം കിട്ടിയാൽ ആരെയും കാമസംതൃപ്തിക്കുവേണ്ടി ഉപയോഗിച്ചു തന്ത്രപൂർവം അവിടുനിന്നും കടന്നു കളയുന്നു .അന്ന് ദുഷ്യന്തൻ അപ്രകാരം ചെയ്തു കടന്നു കളഞ്ഞിട്ടും പിന്നീട് തന്റെ അങ്ങേയറ്റത്തെ ദുഃഖം കൊണ്ടും സഹിഷ്‌ണതകൊണ്ടും ശകുന്തളയെ തന്റെ പരിശുദ്ധമായ രാജകീയമായ ജീവിതത്തിലേക്ക് തെറ്റ് മനസ്സിലാക്കി തിരിച്ചുകൊണ്ടുവരുന്നു. ശകുന്തളയുടെയും ദുഷ്യന്തന്റെയും കാമത്തിന് ഒരു ആത്മനിയന്ത്രണമുണ്ടായിരുന്നു. ഇന്ന് കാമശമനം കഴിഞ്ഞാൽ ഏതെങ്കിലും രീതിയിൽ സ്ത്രീയെ ഇല്ലായ്‌മ ചെയ്യാൻ പുരുഷൻ ശ്രമിക്കുന്നു. അന്നും ഇന്നും കാണുന്ന കാമ സംസ്കാരത്തെ ,കാമ വ്യത്യാസത്തെ വളരെ വിചാരവിവേകത്തോടെ ശ്രീ. തമ്പി ആന്റണി ഈ കൊച്ചു കവിതയിലൂടെ യുക്തിപൂർവം സമന്വയിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്നു .
(ഡോ.ശശിധരൻ)