Image

പിറവം വോട്ടെണ്ണല്‍ നാളെ; ലീഡ്‌ നില ആദ്യമണിക്കുറുകളില്‍

Published on 20 March, 2012
പിറവം വോട്ടെണ്ണല്‍ നാളെ; ലീഡ്‌ നില ആദ്യമണിക്കുറുകളില്‍
കൊച്ചി: നിയസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്ന പിറവത്തെ വോട്ടെണ്ണല്‍ നാളെ രാവിലെ ഏഴിന്‌ ആരംഭിക്കും. ലീഡ്‌ നില ആദ്യ മണിക്കുറുകള്‍ത്തന്നെ അറിയാനാകും. മൂവാറ്റുപുഴ നിര്‍മല ജൂണിയര്‍ സ്‌കൂളിലാണു വോട്ടെണ്ണല്‍. വരണാധികാരി ഇ.ആര്‍. ശോഭനയുടെ നേതൃത്വത്തില്‍ ഉപവരണാധികാരി എം. അരവിന്ദാക്ഷന്‍നായരുടെയും മൂവാറ്റുപുഴ തഹസില്‍ദാര്‍ ടി.എസ്‌. സ്വര്‍ണമ്മയുടെയും സഹകരണത്തോടെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്‌ട്‌. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരായ ഡോ. ഉമാകാന്ത്‌ പന്‍വാര്‍, കെ. വീരഭദ്രറെഡ്‌ഢി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണലെന്നു തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടര്‍ എസ്‌. ഷാനവാസ്‌ പറഞ്ഞു.

വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം മൊത്തം സര്‍വീസ്‌ ബാലറ്റിനേക്കാള്‍ കുറവാണെങ്കില്‍ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു കുറച്ചു താമസമുണ്‌ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം അത്തരം സാഹചര്യമുണ്‌ടായാല്‍ നിരസിച്ചതുള്‍പ്പെടെയുളള എല്ലാ സര്‍വീസ്‌ ബാലറ്റും വീണ്‌ടും എണ്ണേണ്‌ടിവരും. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്‌ സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ പാസുള്ളവര്‍ക്കും മാത്രമാണു പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക