Image

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

Published on 19 March, 2012
ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: ലോകത്തെ ആയുധ ഇറക്കുമതിയില്‍ ഇന്ത്യയക്ക് ഒന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. ചൈനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ആയുധ ഇറക്കുമതിയില്‍ ഒന്നാമതെത്തിയതെന്ന് സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. 2002 മുതല്‍ 2006 വരെ ചൈനയായിരുന്നു ആയുധ ഇറക്കുമതിയില്‍ ഏറ്റവും മുന്‍പന്തിയില്‍. എന്നാല്‍ ആഭ്യന്തര ആയുധ ഉല്‍പാദനം വര്‍ധിച്ചത് ചൈനയുടെ ഇറക്കുമതി കുറച്ചു. 

കഴിഞ്ഞ ദശകത്തില്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയതാണ് ഇന്ത്യയെ ആയുധ ഇറക്കുമതിയില്‍ ഒന്നാമതെത്തിച്ചത്. ലോകത്തെ ആകെ ആയുധ ഇറക്കുമതിയുടെ 44 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍, സിംഗപ്പൂര്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക