Image

മൂന്ന് ഹൈക്കോടതികളുടെ പേര് മാറ്റുന്നകാര്യം പരിഗണനയില്‍

Published on 19 March, 2012
മൂന്ന് ഹൈക്കോടതികളുടെ പേര് മാറ്റുന്നകാര്യം പരിഗണനയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് ഹൈക്കോടതികളുടെ പേരു മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. ബോംബെ, കല്‍ക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ പേര് യഥാക്രമം മുംബൈ, കോല്‍ക്കത്ത, ചെന്നൈ എന്നാക്കി മാറ്റുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്തെ ഹൈക്കോടതികളില്‍ 270 ജഡ്ജിമാരുടെ കുറവുണ്‌ടെന്നും സുപ്രീംകോടതിയില്‍ ആറു ജഡ്ജിമാരുടെ ഒഴിവ് നികത്താനുണ്‌ടെന്നും ഖുര്‍ഷിദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക