പാലക്കാട്: കനത്ത ചൂട് മൂലം പാലക്കാട്ടും മലപ്പുറത്തും നിരവധി പേര്‍ക്ക്
സൂര്യാഘാതമേറ്റു. ചൂട് നാല്‍പ്പത് ഡിഗ്രിയിലും കുടൂതലാണ്. ടിപ്പര്െ്രെഡവര്
തടുക്കശ്ശേരി താന്നിക്കോട്ടില്വീട്ടില് മുരളീധരന് (38) ശനിയാഴ്ച
സൂര്യതാപമേറ്റു. ലക്കിടിപേരൂര്‍ പഞ്ചായത്തിലെ പുത്തൂരില്‍ സൂര്യതാപമേറ്റത് രണ്ട്
യുവാക്കള്‍ക്കാണ്. പുത്തൂര്‍ പടിഞ്ഞാക്കര അബ്ബാസ് (31), പുത്തൂര്‍ കിഴക്കേതില്‍
റഫീക്ക് (28) എന്നിവര്‍ക്കുമാണ് പൊള്ളലേറ്റത്.
മലപ്പുറത്ത് അരീക്കോട്
പൂങ്കുടികിഴക്കേപ്പറമ്പന് അലിയുടെ മകന് സൈഫുല്ല (28), കൊളത്തൂര്‍ ചെറുകുളമ്പ്
സ്കൂള്‍ പടിയിലെ പാറമ്മല്‍ മുനാഫ് (30) എന്നിവര്‍ക്കാണ് ഇന്നലെ സൂര്യതാപത്തില്‍
പൊള്ളലേറ്റത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് ജില്ലയില്‍ സൂര്യതാപമേറ്റവരുടെ
എണ്ണം മൂന്നായി.