ക്രിക്കറ്റ് കോഴ വിവാദം: നൂപുര്‍ മേത്ത കോടതിയിലേക്ക്
Published on 17 March, 2012
ക്രിക്കറ്റ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ഹിന്ദി നടി നൂപുര്‍ മേത്ത കോടതിയെ
സമീപിക്കും. 2005ല്‍ സണ്ണി ഡിയോള്‍ നായകനായ ജോ ബോലെ സോ നിഹാല്‍ എന്ന ചിത്രത്തിലൂടെ
പ്രശസ്‌തിയിലേക്കുയര്‍ന്ന നടിയാണ് നൂപുര്‍.
നടിയെ അന്താരാഷ്ട്ര
ക്രിക്കറ്റ് മത്സരങ്ങളില്‍ ഒത്തുകളി നടത്താനായി ക്രിക്കറ്റ് കളിക്കാരെ
സ്വാധീനിക്കാന്‍ ഇന്ത്യയിലെ വാതുവയ്‌പ്പുകാര്‍ ഉപയോഗിക്കുന്നതായി സണ്‍ഡേ ടൈംസ്
റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍
ക്രിക്കറ്റ് കളി ഒത്തുകളിയാണെന്നും സണ്‍ഡേ ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
അഭിനയരംഗത്ത് ചുവടുറുപ്പിച്ചുവരുന്ന നടി വാര്‍ത്തയ്‌ക്കെതിരേ കോടതിയെ
സമീപിക്കുമെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. മുംബൈയില്‍ നിന്നു പുറത്തിറങ്ങിയ
എല്ലാ സിനിമാ മാസികകളും നൂപുറിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല