Image

മലബാര്‍ സിമന്റ്‌സ്: പ്രതിപ്പട്ടികയില്‍ നിന്ന് മൂന്നുപേരെ ഒഴിവാക്കുന്നു

Published on 16 March, 2012
മലബാര്‍ സിമന്റ്‌സ്: പ്രതിപ്പട്ടികയില്‍ നിന്ന് മൂന്നുപേരെ ഒഴിവാക്കുന്നു
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളിലെ പ്രതിപ്പട്ടികയില്‍ നിന്ന് മൂന്നുപേരെ ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ എന്ന നിലയില്‍ മൂന്നുപേര്‍ക്കും മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ സാങ്കേതിക അംഗത്വം മാത്രമേ ഉള്ളൂ എന്നതിനാലാണ് ഇവരെ ഒഴിവാക്കുന്നത്.

മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കൃഷ്ണകുമാര്‍, പദ്മകുമാരന്‍ നായര്‍ എന്നിവരെയാണ് മൂന്ന് വിജിലന്‍സ് കേസുകളില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. ജോണ്‍ മത്തായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയിലും കൃഷ്ണകുമാര്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ എന്ന നിലയിലും പദ്മകുമാരന്‍ നായര്‍ ഫിനാന്‍സ് അഡീഷണല്‍ ഡയറക്ടര്‍ എന്ന നിലയിലുമാണ് മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നത്. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളോട് ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവരും നിരവധിതവണ വിജിലന്‍സ് വകുപ്പിന് കത്തെഴുതിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക